Top

കുറ്റിക്കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്കേറ്റു

കുറ്റിക്കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി ഒരാള്‍ക്ക് പരിക്കേറ്റു. ഇരുകൈകളിലും ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി സ്വദേശി മനോജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മനോജിനെ ആദ്യം തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്.

Next Story

Related Stories