ന്യൂസ് അപ്ഡേറ്റ്സ്

ആചാരം ലംഘിച്ച് സ്ത്രീകൾ ആരാധനയ്ക്ക് വരികയാണെങ്കിൽ തടയില്ലെന്ന് കണ്ണൂരിലെ ക്ഷേത്ര ഭരണസമിതി

പാലോട്ടു കാവിന്റെ ക്ഷേത്രക്കുളത്തിലേക്കും സ്ത്രീകൾക്ക് ഇറങ്ങാൻ അനുവാദമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കണ്ണൂർ‌ ജില്ലയിലെ കല്യാശ്ശേരിക്കടുത്ത് കീച്ചേരി പാലോട്ടുകാവിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നത് നേരത്തെ വാർത്തയായിരുന്നു. ശബരിമലയിൽ 10 വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിൽ‌ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനമില്ല. ആരാധന നടത്താനാഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിനു പുറത്തു നിന്ന് ചെയ്യണം. അകത്തു പ്രവേശിക്കാനാകില്ല. ഈ വാർത്തയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി.

മഹാവിഷ്ണുവിന്റെ മത്സ്യാവതാരമാണ് കീച്ചേരി പാലോട്ടു കാവിലെ ദേവതാസങ്കൽപമെന്നും മത്സ്യാവതാരം പാലാഴിയിലായതിനാൽ സ്ത്രീകൾക്ക് പ്രവേശിക്കാനാകില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. കന്നിമൂല ഗണപതി ക്ഷേത്രത്തിലുള്ളതു കൊണ്ടാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്ന് കരുതുന്ന വിശ്വാസികളുമുണ്ട്. എന്നാൽ കേരളത്തിലെ മത്സ്യാവതാര പ്രതിഷ്ഠയുള്ളതോ കന്നിമൂല ഗണപതി പ്രതിഷ്ഠയുള്ളതോ ആയ മറ്റൊരു ക്ഷേത്രത്തിലും സ്ത്രീകളെ അകറ്റി നിർത്തുന്ന ആചാരം നിലവിലില്ലെന്നത് ശ്രദ്ധേയമാണ്.

പാലോട്ടു കാവിന്റെ ക്ഷേത്രക്കുളത്തിലേക്കും സ്ത്രീകൾക്ക് ഇറങ്ങാൻ അനുവാദമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലോട്ടുകാവിൽ ആചാരം ലംഘിച്ച് പ്രവേശിക്കാൻ ഏതെങ്കിലും സ്ത്രീകൾ തയ്യാറാവുകയാണെങ്കിൽ തങ്ങൾ തടയില്ലെന്ന് ക്ഷേത്രക്കമ്മറ്റി പറയുന്നു. ക്ഷേത്രക്കമ്മറ്റിയിൽ സിപിഎമ്മുകാർക്ക് ആധിപത്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

യുവതികള്‍ക്ക് മാത്രമായി അയ്യപ്പ സ്വാമി ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍