UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്ത്രിക്ക് തിരിച്ചടി: ശബരിമല ഇന്റർവ്യൂ ബോർ‌ഡിൽ കണ്ഠര് മോഹനരെ ഉൾപ്പെടുത്തേണ്ടെന്ന് ഹൈക്കോടതി

ലൈംഗികാരോപണങ്ങളെ തുടർന്നാണ് മോഹനരെ ഇന്റർവ്യൂ ബോർഡിൽ നിന്നും നീക്കം ചെയ്തത്. ഇത്തവണത്തെ ഇന്റർവ്യൂ ബോർഡിൽ താനുണ്ടായിരിക്കണമെന്ന് കണ്ഠരര് മോഹനർക്ക് താൽപര്യമുണ്ടായിരുന്നു.

ശബരിമല മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂവിനുള്ള പാനലിൽ തന്ത്രി കണ്ഠര് മോഹനരെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. തൽസ്ഥിതി തുടരാനാണ് കോടതി നിർദ്ദേശിച്ചത്. പോയവർഷം കണ്ഠരര് മോഹനർക്കു പകരം അദ്ദേഹത്തിന്റെ മകനാണ് പാനലില്‍ ഉണ്ടായിരുന്നത്. അതായത് ഇത്തവണയും കണ്ഠരര് മോഹനർക്ക് ഇന്റർവ്യൂ ബോർഡിൽ ഇടം പിടിക്കാനാകില്ല.

ലൈംഗികാരോപണങ്ങളെ തുടർന്നാണ് മോഹനരെ ഇന്റർവ്യൂ ബോർഡിൽ നിന്നും നീക്കം ചെയ്തത്. ഇത്തവണത്തെ ഇന്റർവ്യൂ ബോർഡിൽ താനുണ്ടായിരിക്കണമെന്ന് കണ്ഠരര് മോഹനർക്ക് താൽപര്യമുണ്ടായിരുന്നു. തനിക്കെതിരെ കേസ്സൊന്നും നിലവിലില്ലെന്ന് കണ്ഠരര് മോഹനര് അറിയിച്ചെങ്കിലും കോടതിയുടെ നിർദ്ദേശമനുസരിച്ചല്ലാതെ തങ്ങള്‍ക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ദേവസ്വം ബോർ‌ഡ് അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിക്കാണ് അഭിമുഖം നിശ്ചയിച്ചിരുന്നത്. ഇന്നും നാളെയുമായി നടപടികൾ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ തന്ത്രിയുമായുള്ള തർക്കത്തെ തുടർന്ന് ഇത് മുടങ്ങി.

ശബരിമലയിൽ രണ്ടുതവണ തന്ത്രിയായിട്ടുള്ള കണ്ഠരര് മോഹനർക്ക് സംസ്കൃതവും വേദങ്ങളും അറിയില്ലെന്ന് ജസ്റ്റിസ് പരിപൂർണൻ കമ്മീഷനു മുമ്പാകെ സമ്മതിച്ചിരുന്നു. ഗണപതിയുടെ ജന്മനാൾ അറിയില്ലെന്നും ഗണപതിഹോമത്തിന് ഒഴിച്ചുകൂടാനാകാത്ത ഭാഗ്യസൂക്തം പഠിച്ചിട്ടില്ലെന്നും ഇദ്ദേഹം കമ്മീഷനോട് സമ്മതിക്കുകയുണ്ടായി. സംസ്കൃതം അടക്കമുള്ള വിഷയങ്ങളിൽ അപേക്ഷകർക്കുള്ള പാണ്ഡിത്യം അളക്കേണ്ടതുണ്ട് തന്ത്രിമാർക്കായുള്ള ഇന്റർവ്യൂവിൽ. സംസ്കൃതത്തിന് മാത്രം 20 മാർ‌ക്കാണുള്ളത്. എന്നാൽ അഭിമുഖം നടത്തുന്നയാൾക്ക് സംസ്കൃതം അറിയില്ലെന്നത് പരിപൂർണൻ കമ്മീഷനെ അമ്പരപ്പിച്ചിരുന്നു. വേദങ്ങളോ മന്ത്രങ്ങളോ പഠിച്ചിട്ടില്ലാത്ത ഒരാൾ എങ്ങനെയാണ് ശബരിമല പോലൊരു ക്ഷേത്രത്തിൽ തന്ത്രിയായിരിക്കുന്നതെന്നും പരിപൂർണൻ കമ്മീഷൻ അത്ഭുതപ്പെടുകയുണ്ടായി. ജസ്റ്റിസ്‌ ബി. എം. തുളസീദാസും തന്ത്രിയെ വിസ്തരിക്കാൻ ഒപ്പമുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജസ്റ്റിസ് പരിപൂർണൻ കമ്മീഷനെ നിയമിച്ചത്.

 

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി മറികടക്കാൻ കേന്ദ്രത്തിന് നിയമനിർമാണമാകാം

ആര്‍ത്തവവിരാമം ഒരു മിഥ്യയല്ല; പലപ്പോഴും കാണുന്ന സ്ത്രീശരീരങ്ങൾ ഇങ്ങനെയൊക്കെക്കൂടിയാണ്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍