ട്രെന്‍ഡിങ്ങ്

കെബി ഗണേഷ് കുമാറിന് സൈഡ് കൊടുത്തില്ല; യുവാവിനെ മർദ്ദിച്ചു; അമ്മയെ തെറി വിളിച്ചു

Print Friendly, PDF & Email

ഗണേഷ് കുമാർ ഇറങ്ങി വന്ന് തന്നെ തെറി പറയുകയായിരുന്നെന്ന് അനന്തകൃഷ്ണന്റെ അമ്മ പറയുന്നു.

A A A

Print Friendly, PDF & Email

കാറിന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് കെബി ഗണേഷ് കുമാർ എംഎൽഎയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചു. അനന്തകൃഷ്ണൻ എന്ന 22കാരനാണ് മർദ്ദനമേറ്റത്. ഇന്നുച്ചയ്ക്കാണ് സംഭവം.

അഞ്ചൽ‌ ശബരിഗിരിയിൽ ഒരു മരണവീട് സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഒരേസമയം ഒരു വണ്ടിക്ക് മാത്രം പോകാനുള്ള വീതിയേ റോഡിനുണ്ടായിരുന്നുള്ളൂ. ഗണേഷ് കുമാറിന്റെ വാഹനം വരുന്ന വഴിയിൽ സൈഡ് നൽകാനുള്ള ഇടമുണ്ടായിരുന്നു. അവിടെ സൈഡ് ചെയ്തിരുന്നെങ്കിൽ രണ്ടുകൂട്ടർക്കും പോകാമായിരുന്നല്ലോ എന്ന് അനന്തകൃഷ്ണന്റെ അമ്മ ചോദിച്ചു. ഇവരാണ് ഡ്രൈവ് ചെയ്തിരുന്നത്.

ഇതു കേട്ടതും ഗണേഷ് കുമാർ ഇറങ്ങി വന്ന് തന്നെ തെറി പറയുകയായിരുന്നെന്ന് അനന്തകൃഷ്ണന്റെ അമ്മ പറയുന്നു. പിന്നാലെ അനന്തകൃഷ്ണനെ മർദ്ദിക്കുകയും ചെയ്തു.

അനന്തക‍ൃഷ്ണനെ അഞ്ചൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍