UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടിഎം കവർച്ചകൾ: ഉത്തരേന്ത്യൻ സംഘമെന്ന് സംശയം; ക്യാമറ സ്പ്രേ പെയിന്റ് അടിച്ച് മറച്ചു; ഗ്യാസ് കട്ടറുകളുപയോഗിച്ച് മെഷീൻ തകർത്തു

തൃപ്പൂണിത്തുറ ഇരുമ്പനത്ത് നടന്ന എടിഎം കവര്‍ച്ചയിൽ 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ എടിഎമ്മുകൾ തകർത്ത് വൻ കവർച്ച. തൃശ്ശൂർ ചാലക്കുടി കൊരട്ടിയിലും, കൊച്ചിയിലെ ഇരുമ്പനത്തും എടിഎം കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപ കവർന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. രാവിലെ എടിഎമ്മിലെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവിടങ്ങളിൽ നിന്ന് ആകെ 35 ലക്ഷം കവർന്നിട്ടുണ്ട്.

തൃപ്പൂണിത്തുറ ഇരുമ്പനത്ത് നടന്ന എടിഎം കവര്‍ച്ചയിൽ 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കൊച്ചിയിലെ നിരവധി സ്ഥലങ്ങളിൽ എടിഎമ്മുകൾ കുത്തിത്തുറക്കാൻ ശ്രമം നടന്നതായും വിവരമുണ്ട്.

കോട്ടയത്തെ മോനിപ്പള്ളി, വെമ്പള്ളി എന്നിവിടങ്ങളിൽ എടിഎം തകർത്ത് പണം തട്ടാൻ ശ്രമം നടന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 1.30നായിരുന്നു ഇത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. രണ്ടിടത്തും ക്യാമറകൾ തകർത്തിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ല.

സ്പ്രേ പെയിന്റ് പ്രയോഗം

ഉത്തരേന്ത്യൻ സംഘമാണ് കവർച്ചകൾ നടത്തിയതെന്നാണ് അറിയുന്നത്. ചാലക്കുടി കൊരട്ടിയിൽ സിസിടിവി കാമറയിൽ സ്പ്രേ പെയിന്റ് അടിച്ചതിനു ശേഷമാണ് എടിഎം തകർത്തത്. ഇതിനായി ഗ്യാസ് കട്ടർ ഉപയോഗിച്ചു. ക്യാമറകൾ സ്പ്രേ പെയിന്റ് അടിച്ച് മറച്ചതിനാൽ ദൃശ്യങ്ങൾക്ക് വ്യക്തത കുറവാണ്. മോഷ്ടാക്കൾ മുഖം മറച്ചിട്ടുണ്ട്. സംഘം സംസ്ഥാനം വിടാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തികളിലടക്കം പരിശോധന നടക്കുന്നുണ്ട്. സംസ്ഥാനത്ത് എടിഎമ്മുകളില്‍ മോഷണശ്രമം നടന്നിട്ടുണ്ടെങ്കിലും എടിഎം തകര്‍ത്ത് പണം കവര്‍ച്ച ചെയ്യുന്നത് ഇത് ആദ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍