ശബരിമലയിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ എത്തുമെന്ന് കേന്ദ്ര ഇന്റലിജൻസ് വിവരമുണ്ടായിരുന്നു: സർക്കാർ സത്യവാങ്മൂലം

തീവ്ര സ്വഭാവമുള്ള സംഘടനകൾ ശബരിമലയിൽ എത്തുമെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരക്കാർ എത്തുമെന്നാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വേണ്ട മുൻകരുതലുകൾ സർക്കാർ ശബരിമലയിൽ എടുത്തിരുന്നു. മറ്റു നിയന്ത്രണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികൾ മാത്രമേ പൊലീസ് എടുത്തിരുന്നുള്ളൂവെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ല. നേരത്തെ വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് പ്രതിഷേധക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കിയത്. ഭക്തർക്കോ മാധ്യമങ്ങൾക്കോ ഒരുതരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഒരു സ്വകാര്യ ചാനൽ നൽകിയ ഹരജിയിന്മേലാണ് സർക്കാർ തങ്ങളുടെ ഭാഗം വിശദീകരിച്ച് സത്യവാങ്മൂലം നൽകിയത്. തങ്ങളെ ശബരിമലയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ചാനൽ വാദിച്ചത്. എന്നാൽ ഇത്തരമൊരു വിലക്ക് ഇല്ലായിരുന്നെന്നും സുരക്ഷാ പരിശോധനകൾ മാത്രമാണ് നടന്നതെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. നട തുറക്കുന്നതിനു മുൻപ് നിലയ്ക്കൽ വിട്ടു പോകാൻ മാധ്യമപ്രവർത്തകരെയാരെയും പൊലീസ് അനുവദിച്ചിരുന്നില്ല.

Next Story