ന്യൂസ് അപ്ഡേറ്റ്സ്

അയ്യപ്പദര്‍ശനം കമ്മ്യൂണിസത്തെ സൈദ്ധാന്തികമായി തകർക്കും; കേരളത്തിൽ ചൈനീസ് മോഡൽ ഭരണത്തിന് ശ്രമം: പികെ കൃഷ്ണദാസ്

‘പിണറായി വിജയൻ ആയിരം ജന്മമെടുത്താലും ശബരിമലയിൽ ആചാരലംഘനം അനുവദിക്കില്ല.’

കമ്മ്യൂണിസത്തെ സൈദ്ധാന്തികമായി തകർക്കാൻ അയ്യപ്പദർശനത്തിന് സാധിക്കുമെന്നും അതുകൊണ്ടാണ് പ്രസ്തുത ദർശനത്തെ ഇല്ലായ്മ ചെയ്യാൻ സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ബിജെപി ജില്ലാക്കമ്മറ്റി ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ചൈനീസ് മോഡൽ ഭരണം കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. ഇങ്ങനെ ഭരണം തുടർന്നാൽ അത് നാശത്തിലേക്ക് നയിക്കും. ബുദ്ധദേബ് ഭട്ടാചാര്യക്കും മാണിക് സർക്കാരിനും സംഭവിച്ചത് പിണറായി വിജയനും സംഭവിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.

പിണറായി വിജയൻ ആയിരം ജന്മമെടുത്താലും ശബരിമലയിൽ ആചാരലംഘനം അനുവദിക്കില്ല. പൊലീസുകാർ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും കൃഷ്ണദാസ് താക്കീത് നൽകി. സാലറി ചല‍ഞ്ചിൽ സുപ്രീംകോടതിയിൽ സംഭവിച്ച തിരിച്ചടി അയ്യപ്പന്റെ കളിയാണെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍