UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന് ശശികലയുടെ ആഹ്വാനം

സെക്രട്ടേറിയറ്റ് നടയ്ക്കൽ ശബരിമല കർമസമതി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ശബരിമല അടക്കമുള്ള ദേവസ്വം ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന് ഹിന്ദു ഐക്യമുന്നണി നേതാവ് കെപി ശശികലയുടെ ആഹ്വാനം. ക്ഷേത്രങ്ങൾ ‘ഭക്തർക്ക്’ കൈമാറുന്നതു വരെ ആരും കാണിക്കയിടരുതെന്ന് അവർ ആവശ്യപ്പെട്ടു. ഈ ആഹ്വാനം നടത്തിയതിന്റെ പേരിൽ അറസ്റ്റ് വരിക്കാനും തയ്യാറാണെന്ന് അവർ വ്യക്തമാക്കി.

ശബരിമലയിലെ പൊലീസ് നടപടികൾ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ ശബരിമല കർമസമതി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.

അതെസമയം, ശബരിമലയിൽ കാണിക്കയിടുന്നതിനെതിരായും മറ്റും നടക്കുന്ന പ്രചാരണങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തരെ ബാധിക്കാതിരിക്കാൻ വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. ശബരിമലയുടെ യഥാർത്ഥ ചിത്രം മറ്റു സംസ്ഥാനങ്ങളിലെ ഭക്തരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആന്ധ്ര, തെലങ്കാന, എന്നിവിടങ്ങളിലെ ഭക്തരെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

വിവാദങ്ങളെത്തുടർന്ന് ശബരിമലയിലെ നടവരവിൽ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതും കാണിക്കയിടുന്നതിനെതിരായ പ്രചാരണം ശക്തമായതുമെല്ലാം ഇതിന് കാരണമാണ്.

ദേവസ്വം ബോർഡിന്റെ അന്നദാന ഫണ്ടിൽ ഇനി ശേഷിക്കുന്നത് രണ്ട് കോടി രൂപ മാത്രമാണ്. മൂന്ന് വർഷമായി ദേവസ്വം ബോർഡ് നേരിട്ടാണ് അന്നദാനം നടത്തിവരുന്നത്. കഴിഞ്ഞവർഷം ഏഴ് കോടി രൂപ ചെലവായിരുന്നു. ഈ സാഹചര്യത്തിൽ സന്നദ്ധസംഘടനകളുടെ സഹായം തേടാനാണ് ഇപ്പോഴത്തെ പരിപാടി. ഇതിന് പരിഹാരമായാണ് സന്നിധാനത്ത് ബെംഗളുരു ആസ്ഥാനമായ ഓൾ ഇന്ത്യ അയ്യപ്പ സേവാ സമാജത്തെയും പമ്പയിലും നിലയ്ക്കലിലും അയ്യപ്പ സേവാ സമാജത്തെയും ദേവസ്വം ബോർഡിന്റെ അന്നദാനത്തിൽ പങ്കാളികളാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍