TopTop
Begin typing your search above and press return to search.

കുമ്മനം കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്ന് ശ്രീധരൻ പിള്ള

കുമ്മനം കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്ന് ശ്രീധരൻ പിള്ള
മിസോറം ഗവർണർ കുമ്മനം രാജശേഖരൻ കേരള രാഷ്ട്രീയത്തിലേക്ക് ഉടനെ തിരിച്ചുവരില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി നിയമിച്ച് ഗവർണർമാർ ഉടനെ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന രീതിയില്ലെന്നും പിള്ള ചൂണ്ടിക്കാട്ടി.

ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ രാമൻപിള്ള, പിപി മുകുന്ദൻ എന്നിവരെ പാർട്ടിയിൽ തിരികെയെത്തിക്കുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. സംസ്ഥാന അധ്യക്ഷപദവി ഏറ്റെടുത്തത് ആർഎസ്എസ് ആവശ്യപ്പെട്ടിട്ടാണെന്നും പിള്ള പറഞ്ഞു. നേരത്തെയും ആർഎസ്എസ് ആവശ്യപ്രകാരം ചുമതലകൾ നിറവേറ്റിയിട്ടുണ്ട്. മാറാട് കലാപത്തിൽ ആർഎസ്എസ് ആവശ്യപ്രകാരം താൻ ചർച്ച നടത്തിയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരികെയെത്തിക്കുമെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. കുമ്മനത്തെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സാധ്യതയെ തള്ളുന്നതാണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട്.

Next Story

Related Stories