UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അയ്യപ്പന് വോട്ട്’: തന്റെ പേര് വെച്ച് കുപ്രചാരണം നടത്തുന്നതിനെതിരെ എം ജയചന്ദ്രൻ രംഗത്ത്

35 വർഷമായി ശബരിമലയിൽ പോകുന്നയാളാണ് താൻ

‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ തന്റെ ചിത്രം വെച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരമൊരു പ്രസ്താവന താൻ ഒരിടത്തും നടത്തിയിട്ടില്ലെന്ന് എം ജയചന്ദ്രൻ പോസ്റ്റിൽ പറഞ്ഞു.

താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ബ്രാൻഡിലും പങ്കാളിയല്ലെന്നും തന്റെ മതം സംഗീതമാണെന്നും ജയചന്ദ്രൻ വ്യക്തമാക്കി. 35 വർഷമായി ശബരിമലയിൽ പോകുന്നയാളാണ് താൻ. അയ്യപ്പസ്വാമിയുടെ ഭക്തനാണ്. താൻ വിശ്വസിക്കുന്നത് ‘തത്വമസി’ (അത് നീയാകുന്നു) യിലാണെന്നും ജയചന്ദ്രൻ പറഞ്ഞു.

എല്ലാവര്‍ക്കും സമാധാനവും ആത്മീയജ്ഞാനവും ആശംസിച്ച ജയചന്ദ്രൻ ഈ തെറ്റായ പ്രചാരണത്തിൽ തനിക്കൊരു പങ്കുമില്ലെന്നും വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍