ന്യൂസ് അപ്ഡേറ്റ്സ്

“ഈ ‘നീതി’ ദിലീപിനും ആകാമായിരുന്നു” -മേജർ രവി

സമാനമായൊരു പരാതിയിൽ നടൻ ദിലീപിനെതിരെ വേഗത്തിൽ നടപടിയുണ്ടായ കാര്യം മേജർ രവി സൂചിപ്പിച്ചു.

ഒരു സ്ത്രീ നൽകിയ പീഡന പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് സംവിധായകൻ മേജർ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയതായിരുന്നു മേജർ രവി.

സമാനമായൊരു പരാതിയിൽ നടൻ ദിലീപിനെതിരെ വേഗത്തിൽ നടപടിയുണ്ടായ കാര്യം മേജർ രവി സൂചിപ്പിച്ചു. അന്ന് ദീലീപിനും ‘അമ്മ’ എന്ന പേരിൽ തനിക്കൊരു സംഘടനയുണ്ടെന്നും ആ സംഘടന അന്വേഷണം നടത്തിയിട്ട് തന്നെ അറസ്റ്റ് ചെയ്താൽ മതിയെന്നും പറയാമായിരുന്നു. അതാരും ചെയ്തില്ല. ഇത്തരം അക്രമങ്ങളെ സംഘടനാശക്തി ഉപയോഗിച്ച് പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് രവി ചൂണ്ടിക്കാട്ടി.

ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇരകളാക്കപ്പെട്ടവർക്ക് നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍