ന്യൂസ് അപ്ഡേറ്റ്സ്

മല്ലികയെ ട്രോളുന്നവരറിയാൻ: പ്രളയക്കെടുതിയിൽ രാപ്പകലില്ലാതെ പണിയെടുക്കുന്നവരിൽ ഇന്ദ്രജിത്തും പൂർണിമയും മക്കളുമുണ്ട്

പ്രളയക്കെടുതിയെ നേരിടാൻ ഇന്ദ്രജിത്തും പൂര്‍ണിമയും അവരുടെ രണ്ട് മക്കളും സജീവമായി രംഗത്ത്. രാവിലെ ഒമ്പതു മണി മുതൽ പുലർച്ചെ രണ്ടുമണിവരെ ഈ നാലുപേരും ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം സംഭരിക്കുന്ന തിരക്കുകളിലായിരുന്നു. ഇതേസമയം, സുരക്ഷിതമായ അകലങ്ങളിലുള്ള ചിലർ ഇന്ദ്രജിത്തിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരനെ ട്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്.

സിനിമാമേഖലയിൽ നിന്നടക്കം നിരവധി പേരിൽ നിന്ന് സഹായം വാങ്ങുവാനും ഇവരുടെ സഹായം വളരെയധികം സഹായകമായെന്ന് അൻപോടു കൊച്ചി പ്രവർത്തകർ പറയുന്നു.

അരിയും പയറും പരിപ്പും മുണ്ടുമെല്ലാം സംഘടിപ്പിക്കുന്നതു മുതൽ ലോറിയിൽ അരിച്ചാക്ക് കയറ്റുന്നതു വരെയുള്ള പ്രവർത്തനങ്ങളിൽ ഇവരുടെ സജീവസാന്നിധ്യമുണ്ടെന്ന് അൻപോടു കൊച്ചി പ്രവർത്തകർ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍