UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധ്യാപകനെ കാണാനില്ലെന്ന് സഹോദരന്റെ പരാതി

കല്‍പറ്റ ഗവ. കോളേജ് ജേര്‍ണലിസം അധ്യാപകനാണ് ലുഖ്മാൻ.

പുത്തനത്താണി സ്വദേശിയും അധ്യാപകനുമായ ലുഖ്മാന്‍ (34) എന്നയാളെ കാണാനില്ലെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ലുഖ്മാനെ വളവന്നൂരില്‍ നിന്നുമാണ് കാണാതായതെന്ന് ഫോസ്ബുക്ക് പോസ്റ്റ് പറയുന്നു. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.

കല്‍പറ്റ ഗവ. കോളേജ് ജേര്‍ണലിസം അധ്യാപകനാണ് ലുഖ്മാൻ. പുത്തനത്താണി ഗൈഡ് കോളജിലും ജോലി ചെയ്യുന്നുണ്ട്. വിവാഹിതനും രണ്ട് വയസുള്ള കുട്ടിയുടെ പിതാവുമാണ് ലുക്മാന്‍.

എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497407043, 9633331171 ബന്ധപ്പെടുക. കല്പകച്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍