TopTop

അഭിമുഖം റദ്ദാക്കിയെന്ന വാർത്ത തെറ്റെന്ന് ഹരീഷും മനോരമയും

അഭിമുഖം റദ്ദാക്കിയെന്ന വാർത്ത തെറ്റെന്ന് ഹരീഷും മനോരമയും
എഴുത്തുകാരൻ എസ് ഹരീഷുമായി നിശ്ചയിച്ചുറപ്പിച്ചിരുന്ന അഭിമുഖം അവസാനനിമിഷം തങ്ങൾ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് മനോരമ ടിവി. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്ന എസ് ഹരീഷിന്റെ നോവൽ പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് അഭിമുഖം നിശ്ചയിച്ചതെന്നായിരുന്നു വാർത്ത. ഈ അഭിമുഖം മനോരമയുടെ മാനേജ്മെന്റ് ഇടപെട്ട് തടഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാൽ, ഹരീഷിന്റെ അഭിമുഖം നടത്താൻ ആലോചിച്ചിരുന്നില്ലെന്ന് മനോരമ ടിവി അഴിമുഖത്തോട് പ്രതികരിച്ചു. എഴുത്തുകാരൻ എസ് ഹരീഷുമായി ബന്ധപ്പെട്ടപ്പോഴും സമാനമായ മറുപടിയാണ് അഴിമുഖത്തിന് ലഭിച്ചത്. അഭിമുഖത്തിന് തന്നെ മനോരമ വിളിക്കുകയോ റദ്ദാക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഹരീഷ് വ്യക്തമാക്കി. അഭിമുഖം മനോരമയിൽ വന്നാൽ നിലവിലെ വിവാദം മൂലം മാതൃഭൂമി ഉപേക്ഷിച്ച് മനോരമ വരിക്കാരാകാൻ തുടങ്ങിയവർ തിരിച്ചുപോകുമെന്നാണ് മാനേജ്മെന്റിന്റെ ഭയമെന്നും, അതിനാൽ അഭിമുഖം സംപ്രേഷണം ചെയ്യേണ്ടെന്ന് തീരുമാനിച്ചെന്നുമാണ് റിപ്പോർട്ട് പറഞ്ഞിരുന്നത്.

Next Story

Related Stories