TopTop

'എല്ലാ ബൂത്തുകളിലും മോദി സിസിടിവി ക്യാമറ വെച്ചിട്ടുണ്ട്; കോൺഗ്രസ്സിന് വോട്ട് ചെയ്താൽ അദ്ദേഹം അറിയും': ഭീഷണിയുമായി ബിജെപി എംഎൽഎ

എല്ലാ പോളിങ് ബൂത്തുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നവർക്ക് പണി കിട്ടുമെന്നും ഭീഷണിപ്പെടുത്തി ഗുജറാത്തിലെ എംഎൽഎ രമേഷ് ഖതാർ. കോൺഗ്രസ്സിന് ആരെല്ലാം വോട്ട് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാനായാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ഇയാൾ പറഞ്ഞു. ദാഹോദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ജസ്‌വന്ത്‌സിങ് സുമൻഭായ് ഭാഭോറിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് ഖതാർ ഭീഷണി മുഴക്കിയത്.

"ആരൊക്കെ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് ഇത്തവണ പ്രധാനമന്ത്രി മോദി സ്ഥാപിച്ച സിസിടിവി ക്യാമറകൾ വഴി മനസ്സിലാക്കാനാകും. കുറഞ്ഞ വോട്ടുകളാണ് കിട്ടുന്നതെങ്കിൽ ആരെല്ലാം തനിക്ക് വോട്ട് ചെയ്തില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് സാധിക്കും." -ഖതാർ പറഞ്ഞു.

പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യാത്തവർക്ക് തൊഴിൽ കിട്ടില്ലെന്ന ഭീഷണിയും എംഎൽഎ മുഴക്കി. ദാഹോദ് മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ജസ്‌വന്ത്‌സിങ് സുമൻഭായ് ഭാഭോർ. ഗൂജറാത്തിൽ പോളിങ് നടക്കുക ഏപ്രിൽ 23നാണ്. കൗണ്ടിങ് മെയ് 23നും നടക്കും.

Next Story

Related Stories