TopTop
Begin typing your search above and press return to search.

മോദിയെ നിറുത്തിപ്പൊരിക്കുന്ന ട്രോൾ വീഡിയോ; ഫിറ്റ്നെസ്സ് ചാലഞ്ച് പാളിയ വഴി

മോദിയെ നിറുത്തിപ്പൊരിക്കുന്ന ട്രോൾ വീഡിയോ; ഫിറ്റ്നെസ്സ് ചാലഞ്ച് പാളിയ വഴി
നരേന്ദ്രമോദിയുടെ വ്യായാമ ചാലഞ്ച് ഏറ്റെടുത്ത തമിഴ്നാട് സ്വദേശിയുടെ വീഡിയോ വൈറലാകുന്നു. മോദി തന്റെ വീഡിയോയിൽ കാണിച്ച വ്യായാമ മുറകൾ അതേപടി അനുകരിക്കുകയാണ് കക്ഷി. #NarendraModi #HumFitTohIndiaFit എന്നീ ഹാഷ്ടാഗുകളോടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.

'എനിക്ക് പ്രചോദനമായ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നു' എന്ന കുറിപ്പോടെ 'വഞ്ചകൻ' എന്ന ട്വിറ്റർ ഹാൻഡിലാണ് വീഡിയോ ഷെയർ ചെയ്തത്.

മോദിയുടെ വ്യായാമ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ‌ വ്യാപകമായ പരിഹാസമാണ് ഏൽക്കേണ്ടി വന്നിരിക്കുന്നത്. ട്രോളുകളും അനുകരണ വീഡിയോകളും വ്യാപകമാണ്.

http://www.azhimukham.com/viral-more-concerned-about-states-fitness-kumaraswamy-on-modi-fitness-invite/

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് മോദിക്ക് ഫിറ്റ്നെസ് ചാലഞ്ച് നൽകിയത്. അദ്ദേഹം ഉടൻ തന്നെ ചാലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. മെയ് 23നായിരുന്നു ഇത്.

തൂത്തുക്കുടിയിൽ വേദാന്ത സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ സമരം ചെയ്തവരെ വെടി വെച്ച് കൊന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മോദി ചാലഞ്ച് സ്വീകരിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെ ഈ വിഷയത്തിൽ നിശ്ശബ്ദനായ മോദി ബഹളങ്ങളെല്ലാം ഒട്ടൊതുങ്ങിയപ്പോൾ വീഡിയോയുമായി രംഗത്തു വരികയായിരുന്നു.

വീഡിയോ കാണാം.


Next Story

Related Stories