ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവായി എം കെ മുനീറിനെ തിരഞ്ഞെടുത്തു

പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിനായിരിക്കും

മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവായി എം കെ മുനീറിനെ തിരഞ്ഞെടുത്തു. പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിനായിരിക്കും. പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം. സെക്രട്ടറിയായി ടി എ അഹമ്മദ് കബീറിനേയും വിപ്പായി എം ഉമ്മറിനെയും ട്രഷററായി കെ എം ഷാജിയേയും തിരഞ്ഞെടുത്തു.

പി കെ കുഞ്ഞാലിക്കുട്ടിയെ ലോകസഭയിലേക്ക് തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ലീഗ് നിയമസഭാകക്ഷി നേതാവ് സ്ഥാനം മുനീറിന് നല്‍കിയത്. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമായ വേങ്ങരയിലെ സ്ഥാനര്‍ത്ഥിയെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ ശേഷമെ സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാകൂവെന്നുമാണ് ലീഗിന്റെ നിലപാട്. ഈ മാസം 27-നായിരിക്കും എംഎല്‍എ സ്ഥാനം കുഞ്ഞാലിക്കുട്ടി രാജിവെക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍