ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസ്സുമാരെ കൊളീജിയം ശുപാർശ ചെയ്തു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയമാണ് ഈ നിർദ്ദേശം വെച്ചത്.

അഞ്ച് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസ്സുമാരെ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ബോംബെ, ഉത്തരാഖണ്ഡ്, സിക്കിം, ഗുവാഹത്തി, കൽക്കത്ത എന്നീ ഹൈക്കോടതികളിലേക്കാണ് ചീഫ് ജസ്റ്റിസ്സുമാരെ ശുപാർശ ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയമാണ് ഈ നിർദ്ദേശം വെച്ചത്. ജസ്റ്റിസ് ചെലമേശ്വറും ദീപക് മിശ്രയും വിരമിച്ചതോടെ ഇപ്പോൾ ഈ മൂന്നുപേരാണ് കൊളീജിയത്തിലുള്ളത്.

തെലങ്കാന ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി രമേശ് രംഗനാഥനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് നിർദ്ദേശിച്ചു. ബോംബെ ഹൈക്കോടതിയിൽ നിലവിൽ ആക്ടിങ് ചീഫ് ജസ്റ്റിസ്സായ എൻഎച്ച് പാട്ടീലിനെ ചീഫ് ജസ്റ്റിസ്സായി ഉയർത്താൻ കൊളീജിയം ശുപാർശ നൽകി. കൽക്കത്ത ഹൈക്കോടതിയിൽ നിലവിൽ ആക്ടിങ് ചീഫ് ജസ്റ്റിസ്സായ ഡികെ ഗുപ്തയെ ചീഫ് ജസ്റ്റിസ്സാക്കാൻ ശുപാർശ നൽകി. കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജി എഎസ് ബൊപ്പണ്ണയെ ഗുവാഹത്തി ചീഫ് ജസ്റ്റിസ്സാക്കാനും കൊളീജിയം ശുപാർശ ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍