ട്രെന്‍ഡിങ്ങ്

വനിതാ പൊലീസിനെ വിന്യസിക്കുക പമ്പയിൽ; സന്നിധാനത്ത് ക്രമസമാധാനം പുരുഷ പൊലീസ് തന്നെ നിർവ്വഹിക്കും

40 വനിതാ പോലീസുകാർ ശബരിമലയിൽ പോകാമെന്ന് വില്ലിങ് കൊടുത്തെന്നും ഇതിനെതിരെ സംഘടിക്കണമെന്നുമുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പമ്പയിൽ വനിതാ പൊലീസിനെ വിന്യസിക്കേണ്ടതില്ലെന്ന് തീരുമാനം വന്നതായി റിപ്പോർട്ടുകൾ. സന്നിധാനത്തേക്ക് വനിതാ പൊലീസിനെ നിയോഗിക്കുന്നുവെന്നും അത് തടയണമെന്നും വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ പ്രചാരണം നടക്കുന്നുണ്ട്. വനിതാ പൊലീസിനെ എവിടെ വിന്യസിക്കണമെന്നതിൽ നേരത്തെ വ്യക്തതയുള്ള തീരുമാനം വന്നിരുന്നില്ല. ഇതിന്മേലുള്ള അവ്യക്തത മുതലെടുത്ത് പ്രകോപനവും വിഭാഗീതയും സൃഷ്ടിക്കാൻ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നറിയുന്നു.

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലര്‍ വന്നിരുന്നു. തീര്‍ഥാടന സമയത്തും മാസ പൂജ സമയത്തും ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാരെയും എംപ്ലോയ്‌മെന്റെ് വഴി എത്തിയ താല്‍കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണു ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ തന്ത്രികുടുംബം സഹകരിക്കില്ലെന്ന് ഇന്ന് വ്യക്തമായിരുന്നു. തന്ത്രിയുമായി സമവായ ചർച്ചയ്ക്ക് സർക്കാർ ശ്രമം നടത്തിയെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കൽ സർക്കാരിന്റെ ബാധ്യതയായി നിൽക്കുമ്പോഴാണ് ഈ പിന്മാറ്റം. ഇതോടെ പ്രശ്നത്തിലായ സർക്കാർ വിഭാഗീയതയുണ്ടാക്കാനിടയുള്ള പ്രചാരണങ്ങള്‍ക്ക് സാധ്യത ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്.

40 വനിതാ പോലീസുകാർ ശബരിമലയിൽ പോകാമെന്ന് വില്ലിങ് കൊടുത്തെന്നും ഇതിനെതിരെ സംഘടിക്കണമെന്നുമുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍