ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (31/7/2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ ഡോ കെ. വാസുകി അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചമ്പക്കുളം, കൈനകരി, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. ഈ പഞ്ചായത്തുകളിൽ ഇന്നത്തെ അവധിദിവസത്തിനു പകരം മറ്റൊരു അവധിദിനത്തെ പ്രവൃത്തിദിനമാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍