ന്യൂസ് അപ്ഡേറ്റ്സ്

മോദിക്ക് നന്ദി: എൻഎസ്എസ്സിന്റെ കത്ത്; കത്തിൽ കോൺഗ്രസ്സിന് കുത്ത്

കേരളത്തിൽ എൻഎസ്എസ്സുമായി ശക്തമായൊരു തെരഞ്ഞെടുപ്പു ബന്ധം സ്ഥാപിക്കാനുള്ള അവസരമൊരുങ്ങിയെന്ന നിലയിലാണ് ബിജെപി ഈ കത്തിനെ കാണുന്നത്.

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മോദിക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുണ്ടെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാൻ സമിതി രൂപികരിച്ചിരുന്നതാണെന്നും എന്നാൽ സമിതിയുടെ റിപ്പോർട്ട് വന്നിട്ടും അത് നടപ്പിലാക്കാൻ ഉത്സാഹിക്കുകയുണ്ടായില്ലെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

കേരളത്തിൽ എൻഎസ്എസ്സുമായി ശക്തമായൊരു തെരഞ്ഞെടുപ്പു ബന്ധം സ്ഥാപിക്കാനുള്ള അവസരമൊരുങ്ങിയെന്ന നിലയിലാണ് ബിജെപി ഈ കത്തിനെ കാണുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപിയോട് ചാഞ്ഞു നിൽക്കുന്ന സമദൂര പ്രഖ്യാപനത്തിനുള്ള സാധ്യതയാണ് കേരള നേതാക്കൾ പ്രതീക്ഷിക്കുന്നത്. ശബരിമല പ്രശ്നത്തിൽ സംഘപരിവാർ സംഘടനകൾക്കൊപ്പം സജീവമായിരുന്നു എൻഎസ്എസ് എന്നതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.

സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യമായിരുന്നു സാമ്പത്തിക സംവരണമെന്ന് സുകുമാരൻ നായർ കത്തിൽ പറയുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍