Top

ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ജീവന് ഭീഷണിയെന്ന് എസ്ഒഎസ്; ആവശ്യം വൈദികന്റെ ദുരൂഹമരണത്തിനു പിന്നാലെ

ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ജീവന് ഭീഷണിയെന്ന് എസ്ഒഎസ്; ആവശ്യം വൈദികന്റെ ദുരൂഹമരണത്തിനു പിന്നാലെ
ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ജീവന് ഭീഷണിയുണ്ടെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി. എല്ലാവർക്കും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ രംഗത്തുവന്ന വൈദികൻ മരിച്ചിരുന്നു. ദുരൂഹസാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചിട്ടുള്ളത്. ബിഷപ്പ് ഫ്രാങ്കോ ജാമ്യം നേടി പുറത്തുവന്ന് നാലു ദിവസത്തിനുള്ളിലാണ് ഈ മരണമെന്നത് ശ്രദ്ധേയമാണ്. ഫ്രാങ്കോ പുറത്തുവന്നാൽ തനിക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ലെന്ന് ഈ വൈദികൻ തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

കേസന്വേഷണം സമയബന്ധിതമായി നടത്തണമെന്നും കന്യാസ്ത്രീകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പിസി ജോർജ് എംഎൽഎ കന്യാസ്ത്രീക്കും കൂടെ നിൽക്കുന്നവർക്കുമെതിരെ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഇയാൾ കേസ് ദുർബലപ്പെടുത്താൻ സാക്ഷികളെ സ്വാധീനിക്കുന്നതും മറ്റും ഗൗരവത്തോടെ കാണണമെന്നും കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.

https://www.azhimukham.com/kerala-priest-dead-family-of-fr-kuriakose-kattuthara-accusing-its-a-murder-planned-by-bishop-franco-mulakkal/

Next Story

Related Stories