യുവതീ പ്രവേശനമല്ല ബിജെപി പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ; സർക്കാർ ഒത്തുതീർപ്പിന് തയ്യാറെങ്കിൽ പരിഗണിക്കും

ശബരിമലയിലെ യുവതീപ്രവേശനമല്ല ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ എംഎൽഎ. ശബരിമലയിലെ പൊലീസ് നടപടിയും അചിസ്ഥാന സൗകര്യ പ്രശ്നങ്ങളുമാണ് വിഷയം. റിവ്യൂ ഹർജി കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിൽ യുവതീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് നടത്തിവന്ന പ്രക്ഷോഭത്തിൽ നിന്നും ബിജെപി പിന്തിരിയുകയാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയതെന്നും ആക്ഷേപമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ സൂചന നൽകി പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഒ രാജഗോപാലിന്റെ പ്രതികരണം. ശബരിമലയിൽ … Continue reading യുവതീ പ്രവേശനമല്ല ബിജെപി പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ; സർക്കാർ ഒത്തുതീർപ്പിന് തയ്യാറെങ്കിൽ പരിഗണിക്കും