ന്യൂസ് അപ്ഡേറ്റ്സ്

ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ പോലും കഴിയാത്ത കമ്യൂണിസ്റ്റുകളിൽ പ്രതീക്ഷയില്ല: ബെന്യാമിൻ

ഫാഷിസ്റ്റ് കക്ഷികൾ അധികാരത്തിലേറുന്നതിന്റെ പാപഭാരം വോട്ടിങ് മെഷീനു മാത്രമല്ല.

കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ ബെന്യാമിൻ. ‘ബിജെപി’, ‘ഫാഷിസം’ എന്നൊക്കെ വഴിയിൽ നിന്ന് പ്രസംഗിക്കുമെങ്കിലും ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ കക്ഷിയും അപ്പറയുന്നത്‌ ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ തിരഞ്ഞെടുപ്പിലും അവർക്കുള്ളത്‌ സ്വന്തം അജണ്ടകൾ മാത്രമാണെന്നും ബെന്യാമിൻ.

ഇന്ത്യയിൽ ഏകദേശം എൺപതിലധികം കമ്യൂണിസ്റ്റ്‌/മാർക്‌സിസ്റ്റ്‌/സോഷ്യലിസ്റ്റ്‌/നക്സൽ പ്രസ്ഥാനങ്ങൾ ഉണ്ടെന്നാണ്‌ കണക്ക്‌. ഒരു മേശക്കു ചുറ്റും ഒന്നിച്ചിരിക്കാൻ പോലും മനസ്സില്ലാത്ത ഇവരാണ്‌ ഫാഷിസത്തെ എതിർക്കാൻ നിൽക്കുന്നത്‌.

കോൺഗ്രസ്‌ അടക്കമുള്ള മറ്റ്‌ രാഷ്ട്രീയ കക്ഷികളുടെ കാര്യം പറയാനുമില്ലെന്നും ബെന്യാമിൻ ചൂണ്ടിക്കാട്ടി.

ഫാഷിസ്റ്റ് കക്ഷികൾ അധികാരത്തിലേറുന്നതിന്റെ പാപഭാരം വോട്ടിങ് മെഷീനു മാത്രമല്ലെന്നും അതിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍