ന്യൂസ് അപ്ഡേറ്റ്സ്

കെഎം മാണി: അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; മൻമോഹൻ സിങ്; പ്രണബ് മുഖർജി

കെഎം മാണിയുടെ മരണം വേദനയുളവാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാണിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ അദ്ദേഹത്തിന് ജനങ്ങളുമായുണ്ടായിരുന്ന ആഴമേറിയ ബന്ധമാണ് വെളിവാക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമിക്കപ്പെടുമെന്നും കുടുംബാംഗങ്ങളോട് അനുശോചിക്കുന്നുവെന്നും മോദി പറഞ്ഞു.

കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ജിഎസ്ടി കമ്മിറ്റിയിൽ അദ്ദേഹവുമായി നടത്തിയ സംവാദങ്ങൾ ഉൾക്കാഴ്ച നൽകുന്നതായിരുന്നെന്ന് മുഖർജി പറഞ്ഞു. കുടുബത്തോടൊപ്പം തന്റെ പ്രാര്‍ത്ഥനകളുണ്ടെന്നും മുഖർജി പറഞ്ഞു.

കെഎം മാണിയുടെ മരണത്തിൽ‌ താൻ അനുശോചിക്കുന്നതായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, ജോസ് കെ മാണിക്ക് അയച്ച കത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയായിരുന്നപ്പോൾ കേരള ധനകാര്യമന്ത്രിയായിരുന്ന മാണിയുമായി ഏറെ ചർച്ചകൾ നടത്തിയത് താനോർക്കുന്നതായും സിങ് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിലും പൊതുകാര്യങ്ങളിലും ഉയർന്ന ധാരണയുള്ളയാളായിരുന്നു മാണിയെന്നും സിങ് ഓർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍