TopTop

ഒഖി: പിണറായിക്ക് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രിയുടെ കത്ത്

ഒഖി: പിണറായിക്ക് നന്ദി അറിയിച്ച് തമിഴ് നാട്  മുഖ്യമന്ത്രിയുടെ കത്ത്
ഓഖി ദുരന്തത്തിനിരയായ തമിഴ്നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി നന്ദി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്  വെള്ളിയാഴ്ച ആയച്ച കത്തിലാണ് തമിഴ്നാട് നന്ദി അറിയിച്ചത്.

അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്നാട് മത്സ്യത്തൊഴിലാളികള്‍ ഒരുപാട് പേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് പളനിസ്വാമി പറഞ്ഞു.

കഴിഞ്ഞ ദിവസം കുഴിത്തുറയില്‍ റെയില്‍ ഉപരോധിച്ച മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത് കേരള മോഡല്‍ പുരധിവാസ പാക്കേജ് പ്രഖ്യാപിക്കണം എന്നായിരുന്നു.

http://www.azhimukham.com/newswrap-ockhi-tamil-fisermen-demands-replicate-kerala-compensation-package-in-tamilnadu/

Next Story

Related Stories