ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം എംഎൽഎ ലൈംഗികാക്രമണം നടത്തിയെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവ്; പാർട്ടി അന്വേഷണം

പരാതിയിന്മേൽ പാർട്ടി അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഷൊർ‍‌ണൂർ എംഎൽഎ പികെ ശശി ലൈംഗികാക്രമണം നടത്തിയെന്ന് പാർട്ടിക്ക് പരാതി. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പരാതിയുമായി രംഗത്തുള്ളത്. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് വനിതാ നേതാവ് പരാതി നൽകിയത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.

പരാതിയിന്മേൽ പാർട്ടി അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങിയ പ്രത്യേക സമിതിയിലെ കേന്ദ്ര നേതൃത്വം അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും സമിതിയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍