Top

ഡ്രൈവർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കേ ട്രക്കിലെ ഉള്ളി മോഷ്ടിച്ച് നാട്ടുകാർ

ഡ്രൈവർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കേ ട്രക്കിലെ ഉള്ളി മോഷ്ടിച്ച് നാട്ടുകാർ
പൂനെ-മുംബൈ എക്സ്പ്രസ്സ് വേയിലാണ് സംഭവം. ലോൻവാലയിലെ വാൽവാൻ പാലത്തിൽ നിന്നും ഉള്ളി നിറച്ച ട്രക്ക് മുപ്പതടി താഴേക്ക് വീഴുകയായിരുന്നു. ഈ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ ഓടിക്കൂടിയ നാട്ടുകാര്‍ കയ്യിലുള്ള ചാക്കുകളിലും കവറുകളിലും ഉള്ളി നിവാരി നിറയ്ക്കാനാണ് തിരക്കു കൂട്ടിയത്.

ഉള്ളി വാരിയെടുക്കുന്നവരുടെ കൂട്ടത്തിൽ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളുടെ ഡ്രൈവർ‌മാരും കൂടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് പൊലീസ് എത്തിയാണ് ചോര വാർന്നു കിടക്കുകയായിരുന്ന ട്രക്ക് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. പാലത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് താഴേക്ക് മറിയുകയായിരുന്നു. ഉള്ളി നിറച്ച ട്രക്ക് മറിഞ്ഞ വിവരം കാട്ടുതീപോലെ പടരുകയും ആളുകൾ സഞ്ചികളുമായി ഇരച്ചെത്തി മോഷണം നടത്തുകയുമായിരുന്നു. ഉള്ളി മോഷ്ടാക്കൾക്കെതിരെ കേസ്സെടുക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്.

Next Story

Related Stories