TopTop
Begin typing your search above and press return to search.

'സഭാവിരോധികൾ കന്യാസ്ത്രീകളെ ഉപയോഗിക്കുന്നു': ഫ്രാങ്കോ മുളയ്ക്കൽ

സഭാവിരോധികൾ കന്യാസ്ത്രീകളെ സഭയ്ക്കെതിരെ ഉപയോഗിക്കുകയാണെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം. ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും, ആരോപണമുന്നയിച്ച കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ പരസ്യമായി രംഗത്തു വന്നതിനോട് പ്രതികരിക്കുകയായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ.

സാഹചര്യത്തെ പലരും മുതലെടുക്കുകയാണെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. കന്യാസ്ത്രീകളെ മുന്നിൽ നിറുത്തി ഗൂഢാലോചകർ കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് തന്നെ 9 മണിക്കൂർ ചോദ്യം ചെയ്തതായി ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു. പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ പ്രസ്താവനയും എടുത്തിട്ടുണ്ടെന്നും രണ്ട് പ്രസ്താവനകളിലും വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരുടെ പ്രസ്താവനയാണ് യഥാർത്ഥമെന്ന് പൊലീസ് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

കന്യാസ്ത്രീകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ കൂട്ടിച്ചേർത്തു.


Next Story

Related Stories