TopTop

ജസ്നയുടെ തിരോധാനം: പൊലീസ് വനത്തിൽ തിരച്ചിൽ തുടങ്ങി

ജസ്നയുടെ തിരോധാനം: പൊലീസ് വനത്തിൽ തിരച്ചിൽ തുടങ്ങി
കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മറിയ ജയിംസിനായുള്ള തിരച്ചിൽ വനമേഖലയിൽ നടക്കുന്നു. എരുമേലി മുതൽ ഇടുക്കി വരെയുള്ള വനമേഖലയിലാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്.

100 പൊലീസുകാർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്.

ജസ്നയെ കാണാതായിട്ട് 75 ദിവസം പിന്നിട്ടു. ബെംഗളൂരുവിലും തമിഴ്നാട്ടിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജസ്നയെ അവസാനമായി കണ്ടത് എരുമേലിയിൽ നിന്നും മുണ്ടക്കയത്തേക്കുള്ള ബസ്സിലാണ്. കൊല്ലമുളയിലെ വീട്ടിൽ നിന്ന് ഓട്ടോയിൽ മുക്കൂട്ടു തറയിലേക്കും പിന്നീട് ബസ്സിൽ എരുമേലി ബസ് സ്റ്റാൻഡിലേക്കും പോകുകയായിരുന്നു ജസ്ന. മുണ്ടക്കയം ഭാഗത്തേക്കുള്ള ബസ്സുകൾ പാർക്ക് ചെയ്യുന്നിടത്തേക്ക് ജസ്ന നീങ്ങിയത് കണ്ടവരുണ്ട്. ഇക്കാരണത്താലാണ് തിരച്ചിൽ വനമേഖലയിലേക്കു കൂടി വ്യാപിപ്പിക്കുന്നത്.

ബന്ധുക്കളാണ് ഇത്തരമൊരാവശ്യം മുമ്പോട്ടു വെച്ചത്.

ജസ്നയെ കണ്ടെത്താൻ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഐജി മനോജ് എബ്രഹാം നേതൃത്വം നൽകുന്ന പതിനഞ്ചംഗ സംഘമാണിത്. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Next Story

Related Stories