ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രമന്ത്രിക്കൊപ്പം വന്ന പ്രതിഷേധക്കാരുടേതെന്ന് സംശയിക്കുന്ന വാഹനം പൊലീസ് തടഞ്ഞു; പിന്നീട് മാപ്പെഴുതി നൽകി

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം പൊലീസ് പമ്പയിൽ തടഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനവ്യൂഹത്തിലെ അവസാനത്തെ കാറാണ് പൊലീസ് തടഞ്ഞത്. സംഭവത്തിൽ പിന്നീട് പൊലീസ് മന്ത്രിക്ക് മാപ്പെഴുതി നൽകി.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. പുലർച്ചെ മന്ത്രി ദർശനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ വാഹനവ്യൂഹത്തിലെ ഒരു കാർ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധക്കാരുണ്ടെന്ന് പൊലീസ് സംശയിച്ചു. എന്നാൽ പിന്നീട് അബദ്ധം മനസ്സിലാവുകയും മന്ത്രിക്ക് മാപ്പെഴുതി നൽകുകയുമായിരുന്നു. എസ്പി ഹരിശങ്കറാണ് മാപ്പ് രേഖാമൂലം എഴുതിക്കൊടുത്തത്.

പൊലീസ് നടപടിയെത്തുടർന്ന് മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെടുകയുണ്ടായി. മന്ത്രിയുടെ വാഹനമല്ല, വാഹനവ്യൂഹത്തിലെ അവസാനത്തെ കാറാണാ തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍