ന്യൂസ് അപ്ഡേറ്റ്സ്

പൊലീസ് വാഹനം കൊക്കയിലിട്ടു; 7 ബസ്സുകൾ തകർത്തു: ശബരിമലയിൽ അക്രമം തുടരുന്നു

വൈകുന്നേരത്തോടെ ആക്രമണങ്ങൾ വ്യാപകമായിത്തീര്‍ന്നു.

ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തുന്നവരുടെ അക്രമങ്ങൾ തുടരുന്നു. ഇലവുങ്കലിൽ പൊലീസ് വാഹനം കൊക്കയിലേക്ക് തള്ളിയിട്ടു. പൊലീസുകാരെ ഇറക്കിവിട്ട ശേഷമാണ് അക്രമം നടത്തിയത്. ഏഴ് കെഎസ്ആർടിസി ബസ്സുകൾ അക്രമികൾ കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്.

സ്ത്രീപ്രവേശന വിരുദ്ധ സമരക്കാരുടെ പന്തൽ പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. വൈകുന്നേരത്തോടെ ആക്രമണങ്ങൾ വ്യാപകമായിത്തീര്‍ന്നു. സംഘപരിവാർ സംഘടനകൾ കൂടുതൽ പേരെ നിലയ്ക്കലെത്തിക്കുകയാണ്.

നിലയ്ക്കൽ പ്രദേശത്തിന്റെ നിയന്ത്രണം സമരക്കാർ ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ പൊലീസ് തിരിച്ചടി തുടങ്ങിയിരുന്നു. കൂടുതൽ പൊലീസ് സേനയെത്തിയാണ് നിയന്ത്രണം തിരിച്ചുപിടിച്ചത്.

പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. അക്രമികൾ പരമാവധി പ്രകോപനം തുടരുകയാണ്. സ്ത്രീകളടക്കം നിരവധി പേർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവർത്തകരെയും അക്രമികൾ വെറുതെ വിടുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍