ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതിയുടെ സന്ദർശനം: പൊലീസ് വയർലെസ് സന്ദേശങ്ങൾ ചോർന്നു

കരമനയിലുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തിലാണ് സിറ്റി പൊലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.

തിരുവനന്തപുരത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിനിടെ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു. തിരുവനന്തപുരം കൈമനത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുകയാണിപ്പോൾ.

തായ്‌ലൻഡിൽ നിന്നുള്ള രണ്ട് വയർലെസ് സെറ്റുകൾ പൊലീസ് ഇവിടെനിന്നും പിടിച്ചെടുത്തിട്ടുണ്ട്. മോട്ടോർസൈക്കിൾ റൈഡുകൾ നടത്താനായാണ് ഇയാൾ വയർലെസ് സെറ്റുകൾ കൈവശം വെച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതിനുള്ള ലൈസൻസ് സ്ഥാപനത്തിനില്ല. മൂന്നുമാസമായി ഇവ ഉപയോഗിക്കുന്നു. ഇതുവരെ പൊലീസ് സന്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.

തിരുവനന്തപുരം കരമനയിലുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തിലാണ് സിറ്റി പൊലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.

കാർ, ബൈക്ക് റേസുകൾ നടക്കുമ്പോൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതാണ് ഈ സെറ്റുകൾ. പൊലീസിന്റെ വയർലെസ് സെറ്റുകൾ എങ്ങനെ ഇവ പിടിച്ചെടുത്തു എന്നത് വ്യക്തമല്ല. കേന്ദ്ര സർക്കാരിന്റെ മോണിറ്ററിങ് സെൽ വിഭാഗമാണ് സന്ദേശങ്ങൾ ചോർന്നത് കണ്ടെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍