ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയെ ‘രക്ഷിക്കാൻ’ കേന്ദ്രം ഏറ്റെടുക്കണമെന്ന് ബിജെപി മുൻ സംഘടനാ സെക്രട്ടറി പിപി മുകുന്ദൻ മോദിക്ക് കത്തയച്ചു

തിരുപ്പതി മാതൃകയിൽ ദേവസ്ഥാനം സ്ഥാപിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ശബരിമലയെ ‘രക്ഷിക്കാൻ’ കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുൻ സംഘടനാ സെക്രട്ടറി പിപി മുകുന്ദൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ശബരിമലയെ പ്രത്യേക ഓർഡിനൻസിലൂടെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റി കേന്ദ്രം ഏറ്റെടുക്കണമെന്നാണ് മുകുന്ദന്റെ ആവശ്യം.

ക്ഷേത്രഭരരണം അരാഷ്ട്രീയവൽക്കരിക്കണമെന്നും തിരുപ്പതി മാതൃകയിൽ ദേവസ്ഥാനം സ്ഥാപിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. സ്വത്തിലും വരുമാനത്തിലും കണ്ണുവെച്ച അവിശ്വാസികളാണ് ശബരിമല ഭരിക്കുന്നതെന്നും സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുക വഴി ശബരിമലയിലെ ആചാരവും പാരമ്പര്യവും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കത്തിൽ മുകുന്ദൻ ആരോപിച്ചു.

അതെസമയം സംസ്ഥാനത്ത് ശബരിമലയെ കേന്ദ്രീകരിച്ച് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ തുടരുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് പദ്ധതിയിടുന്നത്.

ശബരിമലയിലേത് സംഘപരിവാറിന്റെ വർഷങ്ങൾ നീണ്ട ഗൂഢാലോചന? 2006ൽ സുപ്രീംകോടതിയിൽ സ്ത്രീപ്രവേശന ഹരജി നൽകിയ അഭിഭാഷകർ സംഘപരിവാറുകാർ: തെളിവുകൾ പുറത്ത്

തിരുപ്പതി ഭഗവാന് മോദിയുടെ ‘പണി’: കാണിക്കയായി ലഭിച്ചത് 25 കോടി രൂപയുടെ അസാധു നോട്ടുകള്‍

തിരുപ്പതി ഭഗവാന്റെ പണം ഇനി ഓഹരി വിപണിയിലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍