UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; ബൈപാസ് ഉദ്ഘാടനം, ബിജെപി പൊതുസമ്മേളനം, സ്വദേശ് ദർശൻ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (ചൊവ്വാഴ്ച) കേരളത്തിലെത്തും. കൊല്ലം ബൈപാസ് ഉദ്ഘാടനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം, ബിജെപി പൊതു സമ്മേളനം എന്നിവയാണ് സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികൾ. ഇന്ന് വൈകീട്ട് നാലിനാണ് പ്രധാനമന്ത്രി തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുക.

കൊല്ലത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തിറങ്ങുന്ന മോദി ഉടൻ ഹെലികോപ്റ്ററിൽ കൊല്ലത്തെക്ക് തിരിക്കും. 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 5.30ന് കൊല്ലം കന്റോൺമെന്റ് ഗ്രൗണ്ടിൽ ബിജെപി പൊതുസമ്മേളനത്തിലും പങ്കെടുക്കും.

സമ്മേളന സ്ഥലത്ത് എത്തുന്നവര്‍ ബാഗ്, ക്യാമറ, കുപ്പിവെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍, കുട തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 11 മുതൽ രാത്രി 7.30 വരെയാണ് നിയന്ത്രണം. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രദർശനം

കൊല്ലത്തെ പരിപാടിക്കു ശേഷം തിരുവനന്തപുരത്തേക്കു തിരിക്കുന്ന മോദി രാത്രി 7.15ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കും. ക്ഷേത്രദർശനത്തിനു ശേഷം മോദി ഡൽഹിയിലേക്ക് മടങ്ങും. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പദ്ധതിയായ സ്വദേശ് ദർശൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടത്തുന്നതിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ മറ്റൊരു പരിപാടി. രാജ്യത്തെമ്പാടും വൻതോതിൽ ഫണ്ടിറക്കി നടപ്പിലാക്കുന്ന പദ്ധതിയാണിത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രം 13.62 കോടി ചെലവിടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍