ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: കൊല്ലം തുളസിയുടെ കോലം രണ്ടായി വലിച്ചുകീറി പ്രതിഷേധം

പ്രോഗ്രസ്സീവ് മുസ്ലിം വിമൻസ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ സിനിമാതാരം കൊല്ലം തുളസിക്കെതിരെ പ്രതിഷേധം. കൊല്ലം തുളസിയുടെ കോലം രണ്ടായി വലിച്ചുകീറിയാണ് പ്രതിഷേധിച്ചത്. പ്രോഗ്രസ്സീവ് മുസ്ലിം വിമൻസ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഘടനയുടെ അധ്യക്ഷ വിപി സുഹറ പ്രതിഷേധത്തിന് നേതൃത്വം നൽകി.

“ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം, കീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം.” എന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. എൻ.ഡി.എയുടെ ശബരിമല സംരക്ഷണ റാലിയിലായിരുന്നു ഈ കൊലവിളി പ്രസംഗം. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി ഈ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍