Top

ലീഗുകാർ പറത്തിയ പച്ച പാരച്യൂട്ട് റെയിൽവേ ട്രാക്കിൽ വീണു; ഗതാഗതം തടസ്സപ്പെട്ടു

ലീഗുകാർ പറത്തിയ പച്ച പാരച്യൂട്ട് റെയിൽവേ ട്രാക്കിൽ വീണു; ഗതാഗതം തടസ്സപ്പെട്ടു
മുസ്ലിം ലീഗിന്റെ യുവജന റാലിയോടനുബന്ധിച്ച് പറത്തിയ പാരച്യൂട്ടുകളിലൊന്ന് ചെന്നു വീണത് റെയിൽവേ ട്രാക്കിൽ. ഇതോടെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. വടകരയിലാണ് സംഭവം. നിരവധി ട്രെയിനുകളാണ് ഈ സംഭവത്തെ തുടർന്ന് വൈകിയത്.

മംഗലാപുരത്തേക്കുള്ള തീവണ്ടി ഗതാഗതം ഒന്നരമണിക്കൂറോളം തടസ്സപ്പെട്ടു. മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് വടകരയിൽ പിടിച്ചിട്ടു. ഇതിനു പിന്നിലെത്തിയ മറ്റു വണ്ടികളും പിടിച്ചിട്ടു. ഒന്നരമണിക്കൂറിനു ശേഷം പാരച്യൂട്ട് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.

Next Story

Related Stories