Top

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; അടിയന്തിര പ്രമേയാവതരണത്തിന് അനുമതി

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; അടിയന്തിര പ്രമേയാവതരണത്തിന് അനുമതി
പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണ വിഷയത്തില്‍ അടിയന്തിര പ്രമേയാവതരണത്തിന് അനുമതി. ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ സഭ നിര്‍ത്തിവച്ച് സഭ ഇക്കാര്യം ചര്‍ച്ച ചെയ്യും. വി ഡി സതീശനാണ് അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി തേടിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ഇതിന് അനുമതി നല്‍കി.

പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി അടിയന്തിര പ്രമേയാവതരണത്തിന് അനുമതി തേടിക്കൊണ്ടുള്ള വിശദീകരണ കുറിപ്പില്‍ വി ഡി സതീശന്‍ പറഞ്ഞു. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ നിരവധി തവണ വിശദീകരണം നല്‍കിയിട്ടുള്ളതാണെന്നും വിഷയം ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാരിന് താത്പര്യമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതേവരെ ചെയ്ത കാര്യങ്ങള്‍ സഭയില്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിപ വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്താണ് ഇതിന് മുമ്പ് സഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.

ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നതിനെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം. നിരോധനാജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ചോദ്യോത്തര വേളയോട് സഹകരിക്കുമെന്ന നിലപാടില്‍ പ്രതിപക്ഷമെത്തി. സഭയ്ക്ക് മുന്നില്‍ എംഎല്‍എമാര്‍ നിരാഹാരമിരിക്കുന്നത് അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരോട് ഇന്നലെ ചര്‍ച്ച നടത്തിയെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു.

Next Story

Related Stories