ട്രെന്‍ഡിങ്ങ്

ശബരിമല: ആർഎസ്എസ് നിലപാടിൽ മലക്കംമറിച്ചിൽ; ‘നിർബന്ധിതമായ ആചാരലംഘനം’ അനുവദിക്കരുതെന്ന് ആഹ്വാനം

കോടതി വിധിയെ അതിവേഗം നടപ്പിലാക്കാനുള്ള നടപടിയാണ് കേരള സർക്കാർ എടുത്തിരിക്കുന്നതെന്നും ഇതിൽ വിശ്വാസികളുടെ വികാരം മാനിക്കപ്പെടുകയുണ്ടായില്ലെന്നും ആർഎസ്എസ്

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിൽ ആചാരപരമായി തെറ്റില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള നിലപാടിൽ നിന്ന് പിന്തിരിഞ്ഞ് ആർഎസ്എസ്. ശബരിമലയിൽ സ്ത്രീപ്രവേശനം അരുതെന്ന നിലപാട് വ്യക്തമായി പ്രസ്താവിച്ച് ആർഎസ്എസ്സിന്റെ വാർത്താക്കുറിപ്പ് പുറത്തിറങ്ങി.

സുപ്രീംകോടതിയെ മാനിക്കുമ്പോഴും ഭക്തരുടെ വികാരങ്ങൾ കൂടി പരിഗണിക്കണമെന്നാണ് വാർത്താക്കുറിപ്പ് പറയുന്നത്. ദശലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളുടെ പ്രശ്നമാണിതെന്നും വാർത്താക്കുറിപ്പ് പറഞ്ഞു.

സുപ്രീംകോടതി വിധിയെ അതിവേഗം നടപ്പിലാക്കാനുള്ള നടപടിയാണ് കേരള സർക്കാർ എടുത്തിരിക്കുന്നതെന്നും ഇതിൽ വിശ്വാസികളുടെ വികാരം മാനിക്കപ്പെടുകയുണ്ടായില്ലെന്നും ആർഎസ്എസ് പറയുന്നു. തങ്ങളുടെ ആരാധിക്കാനുള്ള അവകാശം അധികാരികളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരും രംഗത്തിറങ്ങണമെന്നും ആർഎസ്എസ് ആഹ്വാനം ചെയ്യുന്നുണ്ട്.

സുരേന്ദ്രന്‍ പറഞ്ഞത് ആര്‍എസ്എസ് നിലപാട് തന്നെ – ടി.ജി മോഹന്‍ദാസ്‌

ആര്‍ത്തവം പ്രകൃതി നിയമം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം-കെ സുരേന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍