ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: മണ്ഡലകാല ദർശനത്തിന് 550 യുവതികൾ അനുമതി തേടി; ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എത്തും

എല്ലാവർക്കും സുരക്ഷിതമായ ദർശനമൊരുക്കുമെന്ന് പൊലീസ് പറയുന്നു.

മണ്ഡലകാലത്ത് ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി കൂടുതൽ യുവതികൾ രംഗത്ത്. പത്ത് വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള 550 സ്ത്രീകൾ പൊലീസിന്റെ പോർട്ടലിൽ ദർശനാനുമതി തേടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ ഇക്കൂട്ടത്തിലുണ്ട്.

നവംബർ പതിനാറിനാണ് ഇനി നട തുറക്കുന്നത്. ഡിസംബർ 27ന് അടയ്ക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിന് ഡിസംബർ 30നാണ് നട തുറക്കുക.

ആട്ടവിശേഷം പോലുള്ള ചടങ്ങുകൾക്ക് വളരെക്കുറച്ചു പേർ മാത്രമേ സാധാരഗതിയിൽ ശബരിമലയിൽ എത്താറുള്ളൂ. ഇതിൽ സ്ത്രീകൾ പൊതുവിൽ കുറവുമാണ്. സ്ത്രീകൾ അധികമായി എത്താറുള്ളത് മണ്ഡലകാലത്താണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളും ഈ കാലത്താണ് പ്രധാനമായും ശബരിമലയിലെത്താറുള്ളത്. ഈ ദർശനങ്ങൾക്കായി ഡിജിറ്റർ ക്യൂ സംവിധാനം സ്ഥാപിച്ചിട്ടുണ്ട് പൊലീസ്. ഡിജിറ്റൽ ക്യൂ ടിക്കറ്റും കെഎസ്ആർടിസി ടിക്കറ്റും കാണിച്ചാൽ ദർശനം സൗകര്യം ലഭ്യമാകും. നിലയ്ക്കലിൽ നിന്നുള്ള ടിക്കറ്റാണ് പൊലീസ് ആവശ്യപ്പെടുന്നത്. കാൽനടയായി പോകുന്നവരൊഴികെ നിലയ്ക്കൽ എത്തുന്ന തീർത്ഥാടകർക്കെല്ലാം കെഎസ്ആർടിസി ടിക്കറ്റ് നിർബന്ധമാണ്. ഇതിനായി സജ്ജീകരിച്ച പോർട്ടലിലാണ് ഇതുവരെ 550 യുവതികൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നത്.

പോർട്ടലിൽ ദർശനം ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങളെല്ലാം പൊലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതുവരെ മൂന്നര ലക്ഷം പേർ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇത് വരുംദിവസങ്ങൾ വൻതോതിൽ വർധിക്കും. സ്വാഭാവികമായും ദർശനത്തിനെത്താൻ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളുടെ എണ്ണവും കൂടും.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകൾ നടത്തുന്ന സമരമൊന്നും സ്ത്രീകളെ പിന്തിരിപ്പിച്ചിട്ടില്ലെന്നാണ് ഈ കണക്കുകളിൽ നിന്നും മനസ്സിലാകുന്നത്.

എല്ലാവർക്കും സുരക്ഷിതമായ ദർശനമൊരുക്കുമെന്ന് പൊലീസ് പറയുന്നു. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാകുമെന്നു കരുതി നിരവധി പേർ ആശങ്കയോടെ പൊലീസിനെ വിളിക്കുന്നുണ്ട്.

രഥയാത്ര അവസാനിക്കുമ്പോള്‍ കേരളം ബിജെപിക്ക് പാകമായ മണ്ണായി മാറും: പിഎസ് ശ്രീധരന്‍ പിള്ള

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍