ന്യൂസ് അപ്ഡേറ്റ്സ്

രാജേട്ടാ തിരിച്ചുവരൂ: കുമ്മനം രാജശേഖരന്റെ പേജിൽ ആവലാതികളുമായി ‘സേവ് ശബരിമല’ പ്രചാരകര്‍

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ശരണംവിളിയുടെ അകമ്പടിയോടെയുള്ള തിരിച്ചുവിളി ശക്തമാകുന്നത്.

ശബരിമലയില്‍ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാനുള്ള സമരങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ‘നിലയ്ക്കൽ സമരനായകന്‍’ കുമ്മനം രാജശേഖരൻ മിസോറം ഗവർണർ പദവി ഉപേക്ഷിച്ച് രംഗത്തു വരണമെന്ന ആവശ്യം ശക്തമാകുന്നു. ശരണം വിളികളോടെയാണ് ബിജെപിയുടെയും മറ്റ് സംഘപരിവാർ സംഘടനകളുടെയും പ്രവർത്തകർ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് വിളിക്കുന്നത്.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ശരണംവിളിയുടെ അകമ്പടിയോടെയുള്ള തിരിച്ചുവിളി ശക്തമാകുന്നത്. കേരളത്തിലേക്ക് തിരിച്ചുവിളിച്ചുള്ള കമന്റുകളില്‍ ചിലതെല്ലാം പരിഹാസരൂപേണയുള്ളതാണെങ്കിലും ഗൗരവത്തോടെയുള്ള തിരിച്ചുവിളികളാണ് അധികവും.

“മിസോറം ഗവർണർ സ്ഥാനം രാജിവെച്ച് വരൂ. ശബരിമലയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. നമുക്കിനി ഏഴു ദിവസം കൂടിയുണ്ട്. ഞാൻ ബിജെപിയോടോ മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയോടോ ആവശ്യപ്പെടുന്നില്ല. ഒരു മതേതരനും ഹിന്ദു ആക്ടിവിസ്റ്റുമായ കുമ്മനം രാജശേഖരനോടാണ്. ദയവായി തിരിച്ചുവരൂ” -എന്നാണ് കമന്റുകളിലൊന്ന് ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍