ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: വ്യാഴാഴ്ച സർവ്വകക്ഷി യോഗം മുഖ്യമന്ത്രിയുടെ ചേംബറിൽ

മണ്ഡല-മകരവിളക്ക് കാലത്ത് കൂടുതൽ സ്ത്രീകളെത്താനും പ്രതിഷേധം ഉയരാനും സാധ്യതയുള്ളത് മുന്നിൽക്കണ്ടാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള പുനപ്പരിശോധനാ ഹർജികൾ പരിഗണിക്കുന്നതു സംബന്ധിച്ച് വാദം കേൾക്കൽ അടുത്ത വർഷം ജനുവരി മാസം 22ലേക്ക് വെച്ചതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിക്കുന്നു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുക. അതെസമയം യോഗത്തിന് ആരെയെല്ലാം ക്ഷണിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മണ്ഡല-മകരവിളക്ക് കാലത്ത് കൂടുതൽ സ്ത്രീകളെത്താനും പ്രതിഷേധം ഉയരാനും സാധ്യതയുള്ളത് മുന്നിൽക്കണ്ടാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. പുനപ്പരിശോധനാ ഹരജികളെ സംബന്ധിച്ചുള്ള വാദം കേൾക്കലിന് തിയ്യതി നിശ്ചയിച്ചെങ്കിലും സുപ്രീംകോടതി അതിന്റെ മുൻ വിധിയെ സ്റ്റേ ചെയ്തിട്ടില്ല. ഇത് പൊതുവിലൊരു ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍