UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങള്‍ക്ക് ഇന്ന് പ്രവേശനം പമ്പ വരെ മാത്രം

മാധ്യമങ്ങള്‍ക്ക് ഇന്ന് പ്രവേശനം പമ്പ വരെ. നേരത്തെ നിലയിക്കലില്‍ മാധ്യമങ്ങളെ തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പമ്പവരെ മാധ്യമങ്ങളെ പോവാന്‍ അനുവദിച്ചു. എന്നാല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഇന്ന് മാധ്യമങ്ങളെ കയറ്റിവിടില്ലെന്ന നിലപാടിലാണ് പോലീസ്. ത്രിവേണി പാലത്തിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാവില്ലെന്ന് പോലീസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും സുരക്ഷയെ കരുതി മാത്രമാണ് നേരത്തെ പ്രവേശനം അനുവദിക്കാത്തതെന്നും ഡിജിപിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലിനപ്പുറത്തേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല.അഞ്ച് മണിക്ക് ശേഷം മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ എട്ടരവരെ നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചു. കര്‍ശന പരിശോധനകള്‍ക്കൊടുവിലാണ് പമ്പയിലേക്ക് പോവാന്‍ പോലീസ് അനുവദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍