TopTop
Begin typing your search above and press return to search.

ശബരിമല സുപ്രീംകോടതി വിധി: മന്ത്രി ഇപി ജയരാജനെ കേരളാ ഹൗസിനു മുന്നിൽ തടഞ്ഞു

ശബരിമല സുപ്രീംകോടതി വിധി: മന്ത്രി ഇപി ജയരാജനെ കേരളാ ഹൗസിനു മുന്നിൽ തടഞ്ഞു
ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിക്കുന്ന സംഘപരിവാര്‍ സംഘടനകൾ ഡൽഹി കേരള ഹൗസിനു മുന്നിൽ മന്ത്രി ഇപി ജയരാജനെ തടഞ്ഞു. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് കേരള ഹൗസിൽ പ്രവേശിക്കാനാകാതെ പിന്തിരിയേണ്ടി വന്നതായും റിപ്പോർട്ടുകൾ പറയുന്നു.

അയ്യപ്പനാമജപയാത്ര എന്ന പേരിലാണ് വിവിധ സംഘപരിവാർ സംഘടനകളുടെ പിന്തുണയോടെ ഡൽഹി, എൻസിആർ മേഖലകളില്‍ നിന്നുള്ളവരുടെ പ്രതിഷേധം സംഘടിപ്പിച്ചത്. മൂന്നു മണിക്കു തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു.

സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നയുടനെ ഡൽഹിയിൽ പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇപിയുടെ കാർ വഴിയിൽ വെച്ച് തടയുകയായിരുന്നു. ചെറുസംഘങ്ങളായാണ് ഇവർ സ്ഥലത്തെത്തിയത്. കേന്ദ്ര കമ്മറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് ഇപി ജയരാജൻ. പിണറായി വിജയന്‍ കേരളാ ഹൗസിൽ ഉള്ളപ്പോഴായിരുന്നു പ്രതിഷേധവും വഴിതടയലുമെല്ലാം അരങ്ങേറിയത്.

https://www.azhimukham.com/india-historical-verdict-on-sabarimala-women-entry/

https://www.azhimukham.com/offbeat-sabarimala-ayyappa-sasthavu-temle-controversy/

Next Story

Related Stories