ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പിലായാൽ ആത്മഹത്യ ചെയ്യാൻ തയ്യാറെന്ന് ശശികുമാരവർമ

‘കുടുംബാംഗ’മായ അയ്യപ്പനു വേണ്ടി ഏതറ്റം വരെ പോകാനും താൻ തയ്യാറാകുമെന്ന് ശശികുമാര വർമ പറഞ്ഞു.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമനുവധിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലായാൽ ആത്മഹത്യ ചെയ്യാൻ‌ വരെ തയ്യാറാണെന്ന് പന്തളം കുടുംബാംഗം ശശികുമാര വർമ. കലൂർ പാവക്കുളം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അയ്യപ്പമഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പൻ തന്റെ കുടുംബൈഗമാണെന്ന് അവകാശപ്പെടുകയും ചെയ്തു ശശികുമാര വർമ.

കുടുംബാംഗമായ അയ്യപ്പനു വേണ്ടി ഏതറ്റം വരെ പോകാനും താൻ തയ്യാറാകുമെന്ന് ശശികുമാര വർമ പറഞ്ഞു.

ഡോ. കെഎസ് രാധാകൃഷ്ണൻ അടക്കമുള്ളവർ ചേര്‍ന്നാണ് അയ്യപ്പമഹാസംഗമം നടത്തുന്നത്. അയ്യപ്പസേവാസമാജമാണ് സംഘാടകർ. ഒക്ടോബർ 28 മുതൽ സംഗമം നടന്നുവരികയാണ്.
മതേതരത്വം പടിഞ്ഞാറൻ ചിന്താഗതിയാണെന്നും ഇന്ത്യയിൽ അത് നടപ്പാക്കുന്നത് അസാധ്യമാണെന്നുമുള്ള പ്രഖ്യാപനവും ഇതേ വേദിയിൽ കഴിഞ്ഞദിവസം ഉയർന്നിരുന്നു. സംഗമം ഉദ്ഘാടനം ചെയ്ത ഡോ. കെഎസ് രാധാകൃഷ്ണൻ ആണ് ഈ പ്രഖ്യാപനം നടത്തിയത്. മതേതരത്വമെന്നാൽ മതത്തെ നിഷേധിക്കലാണെന്ന് വ്യാഖ്യാനിച്ച രാധാകൃഷ്ണൻ ഇന്ത്യയിൽ ഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായതിനാൽ പ്രസ്തുത സിദ്ധാന്തം നടപ്പാക്കാനാകില്ലെന്നാണ് പറഞ്ഞത്.

ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന രണ്ടാമത്തെ ആത്മഹത്യാ പ്രഖ്യാപനമാണ് ശശികുമാര വർമയുടേത്. നേരത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെപി ശശികലയും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. നവംബറിൽ നട തുറക്കുമ്പോള്‍ ആത്മഹത്യ ചെയ്തിട്ടായാലും ശബരിമലയിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നത് തടയുമെന്നായിരുന്നു അവരുടെ പ്രസ്താവന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍