ട്രെന്‍ഡിങ്ങ്

തന്ത്രിമാർ പടിയിറങ്ങുക; ശബരിമല ആദിവാസികൾക്ക് തിരിച്ചു നൽകുക: വില്ലുവണ്ടി യാത്രയ്ക്ക് അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്ന് തുടക്കം

ശബരിമല ആദിവാസികൾക്ക് തിരിച്ചു നൽകുക എന്ന മുദ്രാവാക്യമുയർത്തി ‘ആദിവാസി അവകാശ പുനസ്ഥാപന സമിതി’ നടത്തുന്ന വില്ലുവണ്ടി യാത്രയ്ക്ക് ഇന്ന് തുടക്കമായി. തിരുവനന്തപുരം വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്ന് യാത്ര തുടങ്ങി. തിരുവനന്തപുരം മാനവീയം തെരുവിൽ ഇന്ന് നടക്കുന്ന യോഗം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. എം ഗീതാനന്ദൻ, സണ്ണി എം കപിക്കാട് എന്നിവർ യോഗത്തിൽ സംസാരിക്കും. നവജനാധിപത്യ മുന്നേറ്റ പ്രഖ്യാപനം എന്ന വിഷയത്തിൽ എം ഗീതാനന്ദനും ഭരണഘടനാ മൂല്യങ്ങളും ബ്രാഹ്മണ്യവും എന്ന വിഷയത്തിൽ സണ്ണി എം കപിക്കാടും സംസാരിക്കും.

മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനിൽപ്പിന് ആധാരമായ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവർണ്ണ വർഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ ശക്തികളുടെ നീക്കം ശബരിമലയെ സംഘർഷ ഭൂമിയാക്കിയിരിക്കുകയാണെന്ന് വില്ലുവണ്ടി യാത്രയുടെ സംഘാടകർ പറയുന്നു. പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവർണ്ണ ജനങ്ങളും മറ്റ് അധികാര വർഗ്ഗങ്ങളും മാറ്റി നിർത്തുകയായിരുന്നെന്ന വിഷയമാണ് ഈ യാത്ര പ്രധാനമായും മുന്നോട്ടു വെക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വില്ലുവണ്ടിയാത്രയുമായി ബന്ധപ്പെട്ട് യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്ര നടക്കും. ശേഷം ഡിസംബർ 16ന് ഏരുമേലിയിൽ കൺവെൻഷൻ നടക്കും. കേരളത്തിലെ മുഴുവൻ ജനാധിപത്യവാദികളും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളും ഈ യാത്രയിൽ അണിചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

അഭിമുഖം/എം ഗീതാനന്ദന്‍: ബ്രാഹ്മണ കുത്തക അവസാനിപ്പിക്കണം; തന്ത്രികള്‍ ശബരിമലയുടെ പവിത്രത നശിപ്പിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍