ന്യൂസ് അപ്ഡേറ്റ്സ്

ഇരുമുടിക്കെട്ടില്ലാതെ പടികയറിയ യേശുദാസ് കോടതിക്കുരുക്കിൽ നിന്നൂരിയത് ദേവസ്വത്തിന്റെ ഉറപ്പിൽ

ആചാരലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർ‍ഡ് സത്യവാങ്മൂലം നൽകിയതോടെയാണ് കേസ് അവസാനിപ്പിക്കാൻ ജസ്റ്റിസ് പിആർ രാമചന്ദ്രമേനോന്റെ ബഞ്ച് തയ്യാറായത്.

 

ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെ പതിനെട്ടാംപടി കയറുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് റിപ്പോർട്ടുകൾ. മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങളിൽ കോടതി സ്വമേധയാ കേസ്സെടുത്തിട്ടുണ്ട്. ഗായകൻ യേശുദാസ് ഇത്തരമൊരു കേസ്സിൽ കുടുങ്ങിയിട്ടുണ്ട്. ശബരിമല മേൽശാന്തിയും ഇരുമുടിയില്ലാതെ പടികയറി ആചാരലംഘനം ചെയ്തതിന് കോടതിയുടെ നടപടി നേരിട്ടു. ഹൈക്കോടതി ദേവസ്വം ബഞ്ച് സ്വമേധയാ എടുത്ത കേസിൽ ദേവസ്വം ബോർഡിന്റെ ഇടപെടലുണ്ടായതോടെയാണ് ഇരുവരും കേസിൽ നിന്ന് ഊരിയത്.

യേശുദാസിന് ഈ ആചാരത്തെക്കുറിച്ച് അറിവില്ലാത്തതു കൊണ്ട് സംഭവിച്ച പിഴവാണെന്ന് ദേവസ്വം ബോർഡ് കോടതിയിൽ സത്യവാങ്മൂലം നൽകി. 2017 ഓഗസ്റ്റ് മാസത്തിലായിരുന്നു മേൽശാന്തി ഇത്തരത്തിൽ ആചാരലംഘനം ചെയ്തത്.

ആചാരലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർ‍ഡ് സത്യവാങ്മൂലം നൽകിയതോടെയാണ് കേസ് അവസാനിപ്പിക്കാൻ ജസ്റ്റിസ് പിആർ രാമചന്ദ്രമേനോന്റെ ബഞ്ച് തയ്യാറായത്.

കഴിഞ്ഞദിവസം ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ ഇരുമുടിയില്ലാതെ കയറിയിറങ്ങി പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകിയിരുന്നു. ഭക്തർ പടി കയറുന്നതിനെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതിയും ഉണ്ടായി. പിന്നീട് പടിയിലൂടെ താഴെ വന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. യേശുദാസും മേൽശാന്തിയും അറിവില്ലായ്മ കൊണ്ടും മറ്റുദ്ദേശ്യങ്ങളില്ലാതെയുമാണ് ആചാരലംഘനം നടത്തിയതെങ്കിൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ആചാരസംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേതാവു തന്നെ ആചാരലംഘനം നടത്തുകയാണുണ്ടായത്. പതിനെട്ടാംപടിയെ ആഹ്വാന വേദിയാക്കിയതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുണ്ട്.

ശബരിമലയിൽ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയുടെ ദുരൂഹ ഇടപെടൽ? തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

ശബരിമലയിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ എത്തുമെന്ന് കേന്ദ്ര ഇന്റലിജൻസ് വിവരമുണ്ടായിരുന്നു: സർക്കാർ സത്യവാങ്മൂലം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍