TopTop
Begin typing your search above and press return to search.

സിപിഎം മന്ത്രിമാരുടെ സ്ത്രീവിരുദ്ധത മുൻനിര്‍ത്തി വിടി ബൽറാമിന് സനൽ കുമാർ ശശിധരന്റെ പിന്തുണ

എഴുത്തുകാരി കെആർ മീരയെ 'വെർബൽ ലിഞ്ചിങ്' നടത്താൻ തന്റെ ആരാധകരോട് ആഹ്വാനം ചെയ്തെന്ന ആരോപണം വിടി ബൽറാമിനെതിരെ ഉയരുന്നതിനിടെ പിന്തുണയുമായി സിനിമാ സംവിധായകൻ സനൽകുമാർ ശശിധരൻ. ബൽറാമിനെതിരെ കെആർ മീര കുതിര കയറുന്നത് അയാളുടെ വിമർശനത്തിന് മൂർച്ഛയുള്ളതു കൊണ്ടാണെന്ന് സനൽകുമാർ ശശിധരൻ ഒരു ഫേസ്ബുക്ക് കമന്റിൽ വ്യക്തമാക്കി. സിപിഎം മന്ത്രിമാര്‍ നിരന്തരമായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്താറുണ്ടെന്ന സൂചനയും അദ്ദേഹം നൽകി.

ടി സിദ്ദീഖ് ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളും കോൺഗ്രസ്സ് പാർട്ടിയും വിടി ബൽറാമിന്റെ ആഹ്വാനത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് സനൽ കുമാർ പിന്തുണയുമായി വന്നിരിക്കുന്നത്. വിടി ബൽറാമിന്റേത് നിലവാരം കുറഞ്ഞ ഭാഷയാണെന്ന് വിമർശനമുന്നയിച്ച സിദ്ദീഖിനെതിരെയും വിടി ബൽറാം ആരാധകർ ഫേസ്ബുക്കിൽ തെറിയഭിഷേകം ചെയ്തു.

‘ബല്‍റാം നടത്തുന്ന സിപിഎം വിമർശനം മൂർച്ചയുള്ളതുകൊണ്ട് മാത്രമാണ് അയാൾക്കെതിരെ ഇത്ര കുതിരകയറ്റം. മീര പറഞ്ഞതിനു മറുപടി അല്ലാതെ അയാൾ എന്തു പറഞ്ഞു. സി പി എം മന്ത്രിമാർ എടുത്ത് അമ്മാനമാടുന്ന സ്ത്രീവിരുദ്ധവാചകങ്ങൾ നമുക്കറിയാമല്ലോ.’ എന്നായിരുന്നു സനൽകുമാർ ശശിധരന്റെ കമന്റ്.


Next Story

Related Stories