ന്യൂസ് അപ്ഡേറ്റ്സ്

തന്റെ മരുമകൾ ശബരിമലയ്ക്ക് പോകുന്നെന്ന ജനം ടിവി വാർത്ത വ്യാജം; എന്തിനിങ്ങനെ ദ്രോഹിക്കുന്നെന്ന് ശശികല റഹീം

തന്റെ വീടിന്റെ പരിസരത്ത് ധാരാളം വിശ്വാസികളായ ഹിന്ദുക്കളുണ്ടെന്നും അവർക്കാര്‍ക്കും തന്നെപ്പറ്റി പരാതികളില്ലെന്നും എന്തുകൊണ്ടാണ് ജനം ടിവി ഇപ്പോൾ ഇത്തരമൊരു വാർത്ത പടച്ചു വിട്ടതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

തന്റെ മരുമകൾ സുലേഖ തോമസ് ശബരിമലയ്ക്ക് പോകുന്നുണ്ടെന്ന് ജനം ടിവി വാര്‍ത്ത നൽകിയതിനെതിരെ സിപിഎം നേതാവ് ശശികല റഹീം രംഗത്ത്. സുലേഖ തോമസ് ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നും താൻ അവരെ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പാക്കിയതാണെന്നും ശശികല റഹീം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

യുക്തിവാദി സംഘത്തോടൊപ്പം സുലേഖ തോമസ് ശബരിമലയ്ക്ക് പോകുന്നുവെന്നാണ് ജനം ടിവിയിൽ വാർത്ത വന്നത്. എന്നാൽ യുക്തിവാദി സംഘത്തെ താൻ ബന്ധപ്പെട്ടപ്പോൾ അവരും ഈ വാർത്ത നിഷേധിച്ചെന്ന് ശശികല റഹീം പറഞ്ഞു.

ശാരീരികമായ അവശതകൾ കാരണം വീടിനു പുറത്തിറങ്ങാനാകാതെ കഴിയുകയാണ് താനെന്നും ഈ വാർത്ത മൂലം തനിക്കോ തന്റെ മക്കൾക്കോ ബന്ധുക്കൾക്കോ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടേണ്ടി വരികയാണെങ്കിൽ അതിനുത്തരവാദി ജനം ടിവിക്കായിരിക്കുമെന്ന് ശശികല റഹീം പറഞ്ഞു.

തന്റെ വീടിന്റെ പരിസരത്ത് ധാരാളം വിശ്വാസികളായ ഹിന്ദുക്കളുണ്ടെന്നും അവർക്കാര്‍ക്കും തന്നെപ്പറ്റി പരാതികളില്ലെന്നും എന്തുകൊണ്ടാണ് ജനം ടിവി ഇപ്പോൾ ഇത്തരമൊരു വാർത്ത പടച്ചു വിട്ടതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. തനിക്ക് ഇത് വലിയ വിഷമമായെന്നും എന്തിനാണ് തന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് അറിയില്ലെന്നും ശശികല റഹീം വിശദീകരിക്കുന്നു.

എന്തിനാണ് അവർ ഈ വ്യാജചിത്രങ്ങൾ തയാറാക്കിയത്?

മികച്ച പ്രധാനമന്ത്രി മുതല്‍ ചിപ്പ് പിടിപ്പിച്ച രണ്ടായിരം നോട്ടുവരെ; ഇന്ത്യയെ പറ്റിക്കാന്‍ ചമച്ച പത്തു നുണകള്‍

കേരളം പിടിക്കാന്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച 10 നുണകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍