ന്യൂസ് അപ്ഡേറ്റ്സ്

‘കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന പ്രസ്താവനയിൽ ഞാനും ഭാര്യയും ഒപ്പിട്ടിട്ടില്ല’; അത് ഞങ്ങളുടെ നിലപാടുമല്ല: ഷാജി കൈലാസും ചിത്രയും

ഇതേ പരാതിയുമായി എഴുത്തുകാരൻ വിആർ സുധീഷും രംഗത്തെത്തി.

ശബരിമലയിൽ 52കാരിയെ ആക്രമിച്ച കേസിൽ തടവിൽ കഴിഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന് കാണിച്ച് ബിജെപി മീഡിയ സെല്‍ പ്രചരിപ്പിച്ച പ്രസ്താവനയിൽ തങ്ങളുടെ പേര് ചേർത്തതിനെതിരെ ഷാജി കൈലാസും ഭാര്യ ചിത്ര കൈലാസും രംഗത്ത്. തന്റെയും തന്റെ ഭാര്യയുടെയും പേര് പ്രസ്താവനയിൽ ഉൾപ്പെടുത്തിയത് കണ്ടെന്നും ഇതെക്കുറിച്ച് തനിക്ക് അറിവില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പേര് ദുരുപയോഗം ചെയ്തവർ ആ നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്തുത പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ തങ്ങൾ യോജിക്കുന്നില്ലെന്നും ഷാജി കൈലാസ് വ്യക്തമാക്കി.

ഇതേ പരാതിയുമായി എഴുത്തുകാരൻ വിആർ സുധീഷും രംഗത്തെത്തി. അത്തരമൊരു പ്രസ്താവനയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവനയിൽ പറയുന്നത് തന്റെ നിലപാടല്ലെന്നും ഈ പ്രചാരണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നും 52 കാരിയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് നിരവധി എഴുത്തുകാരുടെ സംയുക്ത പ്രസ്താവന ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയത്.

പ്രസ്താവനയിൽ ഒപ്പിട്ടെന്ന് ബിജെപി മീഡിയ സെൽ അവകാശപ്പെട്ടവരുടെ പേരുകൾ

ഡോ.കെ.എസ് രാധാകൃഷ്ണന്‍, മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികനും ഭാരതിവിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്‌നന്‍, യു.കെ കുമാരന്‍ , തായാട്ട് ബാലന്‍, ആര്‍.കെ ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്‍, സജി നാരായണന്‍, ടി.പി സുധാകരന്‍,ചിത്ര ഷാജി (ആനി),കൊച്ചുപ്രേമന്‍ ,സോനാ നായര്‍ ,രാജസേനന്‍ ,തുളസിദാസ് ,ടി.എസ് സുരേഷ് ബാബു, പി.ആര്‍ നാഥന്‍ ,ഉള്ളൂര്‍ എം.പരമേശ്വരന്‍, ഡോ.എന്‍.ആര്‍ മധു, ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ,ആര്‍ട്ടിസ്റ്റ് നീലകണ്ഠന്‍ ,പി.ബാലകൃഷ്ണന്‍ ,രജനി സുരേഷ് ,യു.പി സന്തോഷ് ,മജീഷ്യന്‍ നന്ദന്‍ കടലുണ്ടി ,ആര്‍ട്ടിസ്റ്റ് വിനോദ് പട്ടിണിപ്പാറ ,വി.എം വിനു ,സജി നാരായണന്‍ ,എം.കെ രാമചന്ദ്രന്‍ ,വിജി തമ്പി ,ഉദയന്‍ അമ്പാടി ,മുന്‍ഷി ഹരീന്ദ്ര കുമാര്‍ ,ജി.സുരേഷ്‌കുമാര്‍ ,മേനകാ സുരേഷ് ,പ്രൊഫ.സി.ജി രാജഗോപാല്‍ ,ടി.എ രാജഗോപാല്‍ ,പറവൂര്‍ രമേശ് പൈ ,പി.ഐ ശങ്കര നാരായണന്‍ ,ഡോ. മണ്ണടി ഹരി ,കെ.വി തോമസ്.

പൊലീസുകാരനെ കൊന്നത് എന്റെ മകനെന്ന് തെളിഞ്ഞാല്‍ അവനെ ഞാന്‍ കൊല്ലും: ആര്‍മി ജവാന്റെ അമ്മ

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 351 മലയാളവർഷം പഴക്കമുള്ള രാജമുദ്ര രേഖ കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍